കൈകാട്ടി കാറിൽ കയറി; ഡ്രൈവര്‍ സീറ്റിലിരുന്നയാളെ കണ്ട് ഞെട്ടി കുട്ടികൾ

മുന്തിയ കാറുകളിൽ ചീറിപ്പാഞ്ഞുപോകുന്ന താരങ്ങളുടെ കഥകളാണ് കൂടുതലും കേൾക്കാറുള്ളത്. സാധാരണക്കാരായിട്ടുള്ളവർ ലിഫ്റ്റ് ചോദിച്ചാലൊന്നും താരങ്ങൾ കൊടുക്കാറില്ലെന്നാണ് പറയുന്നത്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെ വണ്ടിയാണെന്ന് അറിയാതെ കൈ കാണിച്ച രണ്ടുകുട്ടികളെ വണ്ടിയിൽ കയറ്റി അവർക്ക് ഇറങ്ങേണ്ടയിടത് ഇറക്കി. ഇറങ്ങിയ ശേഷം ഡ്രൈവർ സീറ്റിൽ നോക്കിയപ്പോഴാണിവർ സുരാജാണ് വണ്ടിയോടിച്ചതെന്നും ഇത്രനേരം അദ്ദേഹത്തിനൊപ്പമാണ് വന്നതെന്നും മനസിലാക്കുന്നത്. സുരാജിന്റെ ഒരു സുഹൃത്തും യാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് രസകരമായ സംഭവം ഫെയ്സ്ബുക്കിൽ കുറിച്ചത്. സുഹൃത്ത് ദിലീപിന്റെ കുറിപ്പിങ്ങനെ:

ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയിൽ മണ്ണന്തലയിൽ നിന്ന് രണ്ട് സ്കൂൾ കുട്ടികൾ കാർ കൈകാണിച്ച് നെർത്തി. വണ്ടിയിൽ കയറിയ കുട്ടികൾക്ക് ഡ്രൈവറെ വെച്ച് ഒരു സെൾഫി ഞാനെടുത്തുകാണിച്ചപ്പോൾ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.

Leave a comment